Uncategorized

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് ‘സ്‌പോര്‍ട്‌സ് ഗാല 2024 ‘സംഘടിപ്പിച്ചു


ദോഹ.വേള്‍ഡ് മലയാളി കൗണ്‍സില്‍ , ഖത്തര്‍ പ്രോവിന്‍സ് അംഗങ്ങളും കുടുംബാംഗങ്ങളും, കുട്ടികളും, അഭ്യുദയാകാംഷികളും പങ്കെടുത്ത ‘സ്‌പോര്‍ട്‌സ് ഗാല 2024 ‘ സംഘടിപ്പിച്ചു. അല്‍ തുമാമയിലെ അമേരിക്കന്‍ അക്കാദമി സ്‌കൂളിലെ അതലന്‍ സ്‌പോര്‍ട്‌സ് ഹാളില്‍ വെള്ളിയാഴ്ച നടന്ന പരിപാടികള്‍ ഖത്തര്‍ പ്രോവിന്‍സ് ചെയര്‍മാന്‍ വി എസ് നാരായണന്‍ ഉല്‍ഘാടനം ചെയ്തു.

ഖത്തര്‍ നാഷനല്‍ സ്‌പോര്‍ട്‌സ് ദിനത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള വ്യാപകമായി നടത്തുന്ന പുതുവത്സരാഘോഷങ്ങളുടെ ഭാഗമായും, വിവിധയിനം ഗെയിമുകളോടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു.
മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഒരുപോലെ വാശീയോടെ വിവിധയിനം മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായി.
ഫൈനല്‍ മത്സരങ്ങളോടെ വൈകീട്ട് സമാപിച്ച ‘സ്‌പോര്‍ട്‌സ് ഗാല 2024’ല്‍ വിജയികള്‍ക്ക് സമ്മാനദാനവും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്തു.

പങ്കാളിത്തം കൊണ്ടും പ്രാതിനിധ്യം കൊണ്ട് വളരെ ഗംഭീരമായ ‘സ്‌പോര്‍ട്‌സ് ഗാല 2024’ സമാപന സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് പ്രസിഡണ്ട് സുരേഷ് കരിയാട് അദ്ധ്യക്ഷത വഹിച്ചു. കലാ കായിക സാംസ്‌കാരിക രംഗങ്ങളില്‍ വ്യത്യസ്തയാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ച് കുട്ടികളിലും , യുവാക്കളിലുമുള്ള പ്രതിഭകള്‍ക്ക് കഴിവുകള്‍ മാറ്റുരയ്ക്കുവാനുള്ള അവസരങ്ങളും വേദികളും ഒരുക്കുന്നതിന്റെ ഭാഗമാണ് പുതുവത്സരാരംഭത്തില്‍ തന്നെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡണ്ട് സുരേഷ് കരിയാട് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

മന്നായി മലയാളി സമാജം പ്രസിഡണ്ട് സുരേഷ് ബാബു കെ സി, സയന്‍സ് ഇന്ത്യന്‍ ഫോറം പ്രസിഡണ്ട് രവികുമാര്‍, പയ്യന്നൂര്‍ സൗഹൃദവേദി പ്രസിഡണ്ട് ഉല്ലാസ് കുമാര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിച്ചു.

ഖത്തര്‍ ക്രോസ് കണ്‍ട്രി മാരത്തണ്‍ ഓട്ടത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ ഷക്കീര്‍ ചീറായിയെ സമ്മേളനത്തില്‍ ആദരിച്ചു. ചെയര്‍മാന്‍ വി എസ് നാരായണന്‍ ഷക്കീര്‍ ചീറായിക്ക് മെമന്റൊ കൈമാറി.
ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍മാരായ സിയാദ് ഉസ്മാന്‍, ജെബി കെ ജോണ്‍, വൈസ് പ്രസിഡണ്ട് വര്‍ഗീസ് വര്‍ഗീസ്സ്, സെക്രട്ടറി ലിജി, ഗ്ലോബല്‍ ടാസ്‌ക്‌ഫോര്‍സ് ഫോറം മെമ്പര്‍ ഷംസുദ്ധീന്‍, വിമന്‍സ് ഫോറം ജനറല്‍ സെക്രട്ടറി സിമി ഷമീര്‍, യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി വിപിന്‍ പുത്തൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ , ഖത്തര്‍ പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി കാജല്‍ മൂസ്സ സ്വാഗതവും വേള്‍ഡ് മലയാളി കൗണ്‍സില്‍ വിമന്‍സ് ഫോറം ഗ്‌ളോബല്‍ വൈസ് പ്രസിഡണ്ടും , ‘സ്‌പോര്‍ട്‌സ് ഗാല 2024 ‘കണ്‍വീനറുമായ ഷഹാന അബ്ദുള്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!