
70 ശതമാനം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചതായി കഹ്റാമ
അമാനുല്ല വടക്കാങ്ങര
ദോഹ: സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ ഡിജിറ്റലൈസേഷനുമായി നേരത്തെ തന്നെ രംഗത്തുണ്ടെന്നും ഇതിനകം 70 ശതമാനം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചതായും കഹ്റാമ പ്രസിഡന്റ് എന്‍ജിനീയര്‍ ഇസ്സ ബിന്‍ ഹിലാല്‍ അല്‍ കുവാരി അഭിപ്രായപ്പെട്ടു. ഖത്തര്‍ സര്‍വകലാശാലയില്‍ ഞായറാഴ്ച ആരംഭിച്ച വേള്‍ഡ് വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെ (ഡബ്ല്യുസിഇടി) ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഹ്റാമ തങ്ങളുടെ എല്ലാ സേവനങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഡിജിറ്റൈസ് ചെയ്യാന്‍ തുടങ്ങിയിരുന്നു. ഏകദേശം 70 ശതമാനം സ്മാര്‍ട്ട് മീറ്ററുകള്‍ നടപ്പാക്കി. ബാക്കിയുള്ള 30 ശതമാനം 2023 അവസാനത്തോടെ പൂര്‍ത്തിയാക്കും, അദ്ദേഹം പറഞ്ഞു.