Breaking News

ആപ്പിള്‍ ഫോണുകളില്‍ അപകടകരമായ സുരക്ഷാ പ്രശ്നം കണ്ടെത്തി, ഉടന്‍ അപ്ഡേറ്റ് ചെയ്യാന്‍ ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി

അമാനുല്ല വടക്കാങ്ങര

ദോഹ: ആപ്പിള്‍ ഫോണുകളില്‍ അപകടകരമായ സുരക്ഷാ പ്രശ്നം കണ്ടെത്തി, ഉടന്‍ അപ്ഡേറ്റ് ചെയ്യാന്‍ ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി എല്ലാ ആപ്പിള്‍ ഉപയോക്താക്കളോടും ആവശ്യപ്പെട്ടു.

ഐഫോണിന്റെ ഐഒ.എസ് 16.3.0, ഐപാഡ് ടാബ്ലെറ്റിന്റെഐപാഡ് ഒ.എസ് 16.3.0 , മാക്ബുക് ലാപ്ടോപ്പിന്റെ മാക് ഒഎസ് വെന്‍ച്വുറ ാ 13.2.0 എന്നിവയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പുകളിലാണ് അപകടകരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.

സുരക്ഷാ ദപ്രശ്‌നങ്ങള്‍ ഹാക്കര്‍മാര്‍ ‘വ്യാപകമായും സജീവമായും’ ചൂഷണം ചെയ്‌തേക്കുമെന്ന് ആപ്പിള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അറിയിച്ചു. അതിനാല്‍ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഐ ഫോണ്‍ ഉപയോക്താക്കള്‍ എത്രയും വേഗം ഫോണുകള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി ശുപാര്‍ശ ചെയ്തു.

Related Articles

Back to top button
error: Content is protected !!