Uncategorized

എം എസ് എ റസാഖിന് കിംസ് ഖത്തര്‍ സ്‌നേഹോപഹാരം നല്‍കി

ദോഹ : ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു നാട്ടിലേക്ക് പോകുന്ന കിംസ് ഖത്തറിന്റെ ഉപദേശ്ടാവും മുതിര്‍ന്ന അംഗവുമായ എം എസ് എ റസാഖിന് കിംസ് ഖത്തര്‍ സ്‌നേഹോപഹാരം നല്‍കി.

ഖത്തറിലെ പ്രമുഖ വാഗ്മിയും നിരവധി ഗന്ധങ്ങളുടെ കര്‍ത്താവുമായ അദ്ദേഹം കിംസ് (കോട്ടയം ഇടുക്കി മുസ് ലിം സൊസൈറ്റി ) ഖത്തറിന്റെ സ്ഥാപക അംഗവും , അനവധി വര്‍ഷങ്ങളില്‍ ഈ കൂട്ടായ്മയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവരുമാണ് .

ഹിലാലില്‍ നടന്ന സ്‌നേഹ സംഗമത്തില്‍ കിംസ് പ്രസിഡന്റ് താഹ വലിയവീട്ടില്‍ അദ്യക്ഷത വഹിക്കുകയും ഹബീബ് സ്വാഗതം ആശംസിക്കുകയും ചെയ്തു. ഹാഷിം റഹ്‌മാന്റെ ആമുഖ പ്രഭാഷണത്തോട് കൂടി തുടങ്ങിയ ചടങ്ങില്‍ ,എം എസ് എ റസാഖുമായുള്ള ബന്ധങ്ങളും ഓര്‍മകളും ചടങ്ങില്‍ പങ്കെടുത്തവര്‍ വിവരിക്കുകയും , മറുപടി പ്രഭാഷണത്തില്‍ എം എസ് എ റസാഖ് , അദ്ദേഹത്തിന്റെ ദീര്ഘകാല ഖത്തര്‍ ജീവിതത്തെ കുറിച്ചും , ഓരോരുത്തരും ഇനി ചെയ്യേണ്ടതിനെ കുറിച്ചും വിവരിച്ചു .

25 വര്‍ഷങ്ങളിലധികമായി ഗവണ്മെന്റ് മേഖലയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം അധ്യാപകന്‍ , വിവര്‍ത്തകന്‍ , ഗ്രന്ഥകര്‍ത്താവ് , നിരവധി കൂട്ടായ്മകളിലെ ഔദ്യോഗിക ഭാരവാഹി എന്നീ നിലക്കൊക്കെയും ഖത്തറില്‍ സുപരിചിതനാണ് .

Related Articles

Back to top button
error: Content is protected !!