നാഷണല്‍ ഷോട്ട് പുട്ട് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടി ഖത്തര്‍ പ്രവാസി സ്റ്റീസണ്‍ കെ. മാത്യു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫെബ്രുവരി 14 മുതല്‍ 18 വരെ കല്‍ക്കട്ടയില്‍ നടന്ന 43-ാമത് നാഷണല്‍ മാസ്റ്റേഴ്‌സ് അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 45-50 വയസ് വിഭാഗത്തിലെ ഷോട്ട്പുട്ട് ഇനത്തില്‍ കോട്ടയം ജില്ലയിലെ ഇടക്കോലി കവുന്നുംപാറയില്‍ സ്റ്റീസണ്‍ കെ. മാത്യു ചാമ്പ്യനായി. ഗുജറാത്ത് അത് ലറ്റിക് അസ്സോസിയേഷന്റെ സ്റ്റേറ്റ് സെക്രട്ടറിയില്‍ നിന്ന് സ്റ്റീസണ്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഈ വര്‍ഷം ഒക്ടോബറില്‍ ഫിലിപ്പൈന്‍സില്‍ നടക്കുന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ടീമിലേക്ക് സ്റ്റീസണ്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഖത്തറിലെ എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂളില്‍ കായികാദ്ധ്യാപകനാണ് സ്റ്റീസണ്‍ കെ. മാത്യു. കൂടാതെ ഖത്തറിലെ വടംവലി അസ്സോസിയേഷന്റെ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് സെന്ററിലെ ഇന്ത്യന്‍ സ്‌ക്കൂള്‍ സ്‌പോര്‍ട്ട്‌സ് ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ പ്രസിഡന്റുമാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധയിനങ്ങളില്‍ പരിശീലനം നല്‍കി വിജയം നേടിക്കൊടുത്തിട്ടുണ്ട്.