
ഇത് കൂട്ടായ്മയുടെ വിജയം : ഷക്കീര്‍ ചീരായി
അമാനുല്ല വടക്കാങ്ങര
ദോഹ : പ്രതികൂലമായ കാലാവസ്ഥ സൃഷ്ടിച്ച എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഖത്തറിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ ഓടിയെത്തി ഗിന്നസ് ലോക റെക്കോര്‍ഡ് ശ്രമത്തില്‍ വിജയിക്കാനായത്.
വെല്‍നസ് ചാലഞ്ചേര്‍സ് എന്ന കൂട്ടായ്മയുടെ വിജയമാണെന്ന് ഷക്കീര്‍ ചീരായി. ഗിന്നസ് ലോക റെക്കോര്‍ഡ് ശ്രമത്തിനുള്ള എല്ലാ ആസൂത്രണവും നടത്തിയ വെല്‍നസ് ചാലഞ്ചേര്‍സ് എന്ന കൂട്ടായ്മ ആദ്യന്തം കൂടെ നിന്നതാണ് മനക്കരുത്തോടെ ലക്ഷ്യം നേടാന്‍ സഹായകമായത്.
കൂടെ നിന്നവരോടും പിന്തുണച്ചവരോടും പ്രായോജകരോടും പ്രത്യേകം നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.