Breaking News
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ , ഇ.പി.അബ്ദുറഹിമാന്‍ പ്രസിഡണ്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ടായി ഇ.പി.അബ്ദുറഹിമാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആശിഖ് അഹ്മദിനെയാണ് അബ്ദുറഹിമാന്‍ തോല്‍പ്പിച്ചത്.
ഇ.പി.അബ്ദുറഹിമാന് 1272 വോാട്ടുകള്‍ ലഭിച്ചപ്പോള്‍ ആശിഖ് അഹ്മദിന് 531 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ
ജോഡ് (1703), പ്രദീപ് മാധവന്‍ ( 1742), നിഹാദ് മുഹമ്മദലി ( 1428) ശാലിനി തിവാരി ( 1726)
എന്നിവരാണ് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍.
അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍സ് പ്രതിനിധിയായി ദീപേഷ് ഗോവിന്ദന്‍ കുട്ടിയും തെരഞ്ഞെടുക്കപ്പെട്ടു.