പി എം എഫ് ഖത്തര്‍ യൂണിറ്റ് പുനഃ സംഘടിപ്പിക്കുന്നു
ദോഹ. പി എം എഫ് ഖത്തര്‍ യൂണിറ്റിന്റെ റീ ലോഞ്ചിങ്ങുമായി ബന്ധപെട്ട് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാടും കുടുംബവും ഖത്തറിലെത്തി. പി എം എഫ് ഗ്ലോബല്‍ പ്രസിഡന്റ് എം പീ സലീം അദ്ദേഹത്തെയും കുടുംബത്തെയും ഖത്തര്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തി സ്വീകരിച്ചു.
ഗള്‍ഫ് മേഖലയില്‍ ശക്തമായ പ്രവര്‍ത്തനം നടത്തുവാനും പി എം എഫ് ഖത്തര്‍ പുനഃ ക്രമീകരണ ശേഷം 2023 ജൂണ്‍ മാസത്തില്‍ സൗദി അറേബ്യ, ബഹ്റൈന്‍, യു എ ഇ എന്നീ രാജ്യങ്ങളിലും പി എം എഫ് പുനഃ സംഘടിപ്പിക്കുകയും യൂണിറ്റ് പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്യും. പി എം എഫ് കുവൈറ്റും, ഒമാനും സംഘടിപ്പിക്കുന്നതോടെ ജിസിസി രാജ്യങ്ങളിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കും കൂടാതെ ഈ വര്‍ഷം തന്നെ യൂണിറ്റുകളില്ലാത്ത യൂറോപ്യന്‍, ആഫ്രിക്കന്‍, ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലും പി എം എഫ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം അറിയിച്ചു.
കോവിഡ് കാലത്തും, റഷ്യ, ഉക്രൈന്‍ യുദ്ധ ആരംഭത്തിലും ഒട്ടേറെ ഇടപെടലുകള്‍ ഖത്തറിലും മറ്റു വിദേശ രാജ്യങ്ങളിലും നടത്തിയ ആഗോള മലയാളി സംഘടനയാണ് പി എം എഫ്.