Uncategorized
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം അബു സമ്ര അതിര്‍ത്തിയിലെ ലാന്‍ഡ് കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി
അമാനുല്ല വടക്കാങ്ങര

ദോഹ. വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം. അബു സമ്ര അതിര്‍ത്തിയില്‍ 266.57 ഗ്രാം ഭാരമുള്ള ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. യാത്രക്കാര്‍ സംശയാസ്പദമായ രീതിയിലാണ് പെരുമാറിയതെന്നും അവരെ പരിശോധിച്ചപ്പോള്‍ 266.57 ഗ്രാം തൂക്കമുള്ള ഹാഷിഷ് കണ്ടെത്തിയെന്നും ഖത്തര്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.