Breaking NewsUncategorized

ചൈന, ഹോങ്കോങ്,മക്കാവു എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള കോവിഡ് -19 നിയന്ത്രണങ്ങള്‍ ഖത്തര്‍ നീക്കി


അമാനുല്ല വടക്കാങ്ങര

ദോഹ: ചൈന, ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മുന്‍കരുതല്‍ നടപടികള്‍ പൊതുജനാരോഗ്യ മന്ത്രാലയം പിന്‍വലിച്ചു. ഈ തീരുമാനം 2023 ഏപ്രില്‍ 1 ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

അതനുസരിച്ച്, യാത്രയ്ക്ക് മുമ്പ് നെഗറ്റീവ് പിസി.ആര്‍ നിര്‍ബന്ധമില്ല.
കോവിഡ് -19 വൈറസ് ബാധിതരുടെ കേസുകള്‍ ഗണ്യമായി കുറയുകയും മേഖലയിലെയും ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യസ്ഥിതിയുടെ സ്ഥിരതയെ തുടര്‍ന്നാണ് ഈ തീരുമാനം.

മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മുന്‍കരുതല്‍ നടപടികള്‍ റദ്ദാക്കിയതോടെ കോവിഡ് -19 പാന്‍ഡെമിക് സമയത്ത് ഖത്തറില്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ യാത്രാ നിയന്ത്രണങ്ങളും അവസാനിപ്പിക്കുന്നതായി മന്ത്രാലയം അഭിപ്രായപ്പെട്ടു.

പ്രതിരോധ നടപടികള്‍ പിന്തുടരാനും പ്രാദേശികവും അന്തര്‍ദേശീയവുമായ അപ്ഡേറ്റുകള്‍ പിന്തുടരാനും ആരോഗ്യ മന്ത്രാലയം കമ്മ്യൂണിറ്റി അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

Related Articles

Back to top button
error: Content is protected !!