
ഖത്തറിലെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഔദ്യോഗിക അവധി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) അറിയിച്ചു. വര്‍ഷാവസാന സമാപനത്തോടനുബന്ധിച്ചാണ് അവധി .
ഖത്തര്‍, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് അതോറിറ്റി, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും വര്‍ഷാവസാന സമാപനത്തോടനുബന്ധിച്ചുള്ള ഈ അവധി ബാധകമായിരിക്കും.