റമദാന്‍ പുസ്തക മേള ഏപ്രില്‍ 9 വരെ നീട്ടി
ദോഹ. ഉം സലാലിലെ ദര്‍ബ് അല്‍ സായിയില്‍ നടക്കുന്ന രണ്ടാമത്തെ റമദാന്‍ പുസ്തക മേള 2023 ഏപ്രില്‍ 9 വരെ നീട്ടി. നേരത്തെ അറിയിച്ചതനുസരിച്ച് മേള ഇന്ന് അവസാനിക്കേണ്ടതായിരുന്നു.
സൗദി അറേബ്യ, തുര്‍ക്കിയ, കുവൈറ്റ്, ഈജിപ്ത്, ജോര്‍ദാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാഖ്, സിറിയ, ലെബനന്‍, ടുണീഷ്യ, അള്‍ജീരിയ, കാനഡ,യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം പ്രാദേശികവും അന്തര്‍ദ്ദേശീയ പ്രസാധകരുമാണ് 79 പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പുസ്തക മേള നടക്കുന്നത്
ദര്‍ബ് അല്‍ സായിയില്‍ വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 12 വരെയാണ് പുസ്തകമേള.
എല്ലാവര്‍ക്കും ലഭ്യമായ പുസ്തകങ്ങളുടെ ഒരു വലിയ നിരയെ കൂടാതെ, കലാപരവും പൈതൃകവുമായ പ്രവര്‍ത്തനങ്ങള്‍, മതപരവും സാംസ്‌കാരികവുമായ പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ഗരങ്കാവോ നൈറ്റ്, കുട്ടികള്‍ക്കുള്ള വിവിധ പരിപാടികള്‍, ബസാര്‍ ടെന്റ്, കുട്ടികളുടെ തിയേറ്റര്‍, കഥപറച്ചില്‍ സെഷനുകള്‍ എന്നിവയും മേളയില്‍ ഉള്‍പ്പെടുന്നു.
