Breaking News
റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍ സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും രോഗികള്‍ നാമമാത്രമാവുകയും ചെയ്ത പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു കോവിഡ് -19 ഹെല്‍ത്ത് സെന്ററായി പ്രവര്‍ത്തിച്ച റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍ സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു. ഫാമിലി മെഡിസിന്‍ അപ്പോയിന്റ്മെന്റുകള്‍, പതിവ് പരിശോധനകള്‍, സ്‌ക്രീനിംഗ്, ഡെന്റല്‍ കെയര്‍, വെല്‍നസ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ സാധാരണ സേവനങ്ങളും ആരോഗ്യ കേന്ദ്രത്തില്‍ പുനരാരംഭിക്കും
