Breaking News
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഖത്തറില്‍ 880 മെഗാവാട്ട് ശേഷിയുള്ള രണ്ട് സോളാര്‍ പവര്‍ പ്ലാന്റുകള്‍ കൂടി
ദോഹ: സോളാര്‍ രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടത്തിന്നൊരുങ്ങി ഖത്തര്‍. ശുദ്ധ ഊര്‍ജത്തിലേക്ക് മാറാനുള്ള രാജ്യത്തിന്റെ പദ്ധതിയുടെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഖത്തറില്‍ 880 മെഗാവാട്ട് ശേഷിയുള്ള രണ്ട് സോളാര്‍ പവര്‍ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
”രാജ്യത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിലെ ഗുണപരമായ കുതിപ്പാണ് അല്‍ ഖര്‍സ സോളാര്‍ പിവി പവര്‍ പ്ലാന്റ് (കെഎസ്പിപി),” ഖത്തര്‍ എനര്‍ജിയിലെ കെഎസ്പിപിയില്‍ നിന്നുള്ള മുഹമ്മദ് അല്‍ ഹറാമി ഖത്തര്‍ ടിവിയോട് പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ സോളാര്‍ പവര്‍ പ്ലാന്റാണ് കെഎസ്പിപിയെന്നും അതിനുശേഷം 410 മെഗാവാട്ട് ശേഷിയുള്ള ഒരു പവര്‍ പ്ലാന്റ് മിസഈദിലും 470 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു പവര്‍ പ്ലാന്റ് റാസ് ലഫാനിലും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
