Breaking NewsUncategorized

ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഹൃദ്രോഗം മൂലം നിര്യാതനായി

ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഹൃദ്രോഗം മൂലം നിര്യാതനായി . തൃശൂര്‍ ജില്ലയില്‍ ചാവക്കാട് പുളിച്ചാറം വീട്ടില്‍ സൈനുല്‍ ആബിദീന്‍ (62 ) ആണ് മരിച്ചത്.
നാലു പതിറ്റാണ്ടിലേറെക്കാലമായി ഖത്തറിലുള്ള സൈനുല്‍ ആബിദീന്‍ ഏതാനും ദീവസങ്ങളായി ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു.
പരേതരായ അബ്ദുല്‍ ഖാദര്‍ ഇയ്യാത്തുമ്മ ദമ്പതികളുടെ മകനായ സൈനുല്‍ ആബിദീന്‍ അല്‍ ഖോറില്‍ ബിസിനസ് നടത്തുകയായിരുന്നു.
നൂര്‍ജഹാനാണ് ഭാര്യ. ഫായിസ് , മുഫീദ, അംന എന്നിവര്‍ മക്കളും ആഷിഖ്, തസ് നി എന്നിവര്‍ മരുമക്കളുമാണ് .

സഹോദരങ്ങളായ അഡ്വ. മുഈനുദ്ധീന്‍ ഇബ്രാഹീം. യൂസുഫ് എന്നിവര്‍ ഖത്തറിലുണ്ട്.
കള്‍ചറല്‍ ഫോറം ജനസേവന വിഭാഗത്തിന് കീഴില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!