പശ്ചിമേഷ്യന്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍ മികച്ച ഫോമില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന പശ്ചിമേഷ്യന്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ഖത്തര്‍ മികച്ച ഫോമില്‍. ഹൈജംപില്‍ ബര്‍ഷിം 2.20 മീറ്റര്‍ ചാടി സ്വര്‍ണം സ്വന്തമാക്കി.
വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ അല്‍ അന്നാബി സ്വര്‍ണം നേടി. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലും ആതിഥേയരായ ഖത്തര്‍ ആധിപത്യം പുലര്‍ത്തി. യാസെന്‍ സലേമും, മുസാബ് ആദവും ആതിഥേയ നിരയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഉറപ്പിച്ചു.
10000 മീറ്റര്‍ ഓട്ടത്തില്‍ ഖത്തറിന്റെ മബ്രൂക്ക് സാലിഹ് വെള്ളി നേടി. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഖത്തറിന്റെ ഒമര്‍ ദൗദി വെങ്കലം നേടി.
ആതിഥേയരായ ഖത്തറിന് പുറമേ , സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, യുഎഇ, ഇറാഖ്, ലെബനോന്, ജോര്‍ദാന്‍, പലസ്തീന്, യെമന്‍, സിറിയ എന്നിവയുള്‍പ്പടെ 12 രാജ്യങ്ങളാണ് പശ്ചിമേഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. മീറ്റ് ഇന്ന് സമാപിക്കും.