ഈദുല്‍ ഫിത്വര്‍ അവധിക്ക് ലുസൈല്‍ ബോളിവാര്‍ഡിലെത്തിയത് ഏഴര ലക്ഷത്തോളം പേര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഈദുല്‍ ഫിത്വര്‍ അവധിക്ക് ലുസൈല്‍ ബോളിവാര്‍ഡിലെത്തിയത് ഏഴര ലക്ഷത്തോളം പേര്‍ . ഈ വര്‍ഷത്തെ ഈദാഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണമായിരുന്ന ലുസൈല്‍ ബോളിവാര്‍ഡില്‍ സ്വദേശികളും വിദേശികളുമടക്കം നിരവധി കുട്ടികളും കുടുംബങ്ങളുമാണ് തടിച്ചുകൂടിയത്. ആകര്‍ഷകമായ വിനോദ പരിപാടികളും കളികളും സംസ്‌കാരവും പാരമ്പര്യവും പ്രതിനിധീകരിക്കുന്ന വൈവിധ്യമാര്‍ന്ന പശ്ചാത്തലവുമൊക്കെ ആഘോഷത്തിന് മാറ്റുകൂട്ടി. ഒരാഴ്ച നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ വെളളിയാഴ്ചയാണ് കൊടിയിറങ്ങിയത്.