Breaking NewsUncategorized
ജിദ്ദയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ അമീര്‍ നയിക്കും

ദോഹ. ഇന്ന് സൗദി അറേബ്യയില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ അമീര്‍ നയിക്കും
സൗദി അറേബ്യയിലെ ജിദ്ദയില്‍ വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടി തലത്തിലുള്ള അറബ് ലീഗ് കൗണ്‍സിലിന്റെ 32-ാമത് റെഗുലര്‍ സെഷനില്‍ ഖത്തര്‍ പ്രതിനിധി സംഘത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നേതൃത്വം നല്‍കുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പം ഉണ്ടാകും.