അറബ് ഉച്ചകോടിയില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍

ദോഹ. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ഉച്ചകോടി തലത്തിലുള്ള അറബ് ലീഗ് കൗണ്‍സിലിന്റെ 32-ാമത് റെഗുലര്‍ സെഷനില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തു.
ഖത്തര്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ജിദ്ദയിലെത്തിയത്.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനെ അനുഗമിച്ചു.