ഭാരതോല്‍സവ് 2023 ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്തോ ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രശസ്തമായ അല്‍ മയാസ്സ തിയേറ്ററില്‍ സംഘടിപ്പിച്ച ഭാരതോല്‍സവ് 2023 പരിപാടിയുടെ വൈവിധ്യത്തിലും നിലവാരത്തിലും ശ്രദ്ധേയമായി . ഐസിസിയുടെ വിവിധ അഫിലിയേറ്റഡ് ഓര്‍ഗനൈസേഷനുകളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച ക്ലാസിക്കല്‍, പരമ്പരാഗത നാടോടി പ്രകടനങ്ങള്‍ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ചു.
ഖത്തറി പ്രതിനിധികള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, കമ്മ്യൂണിറ്റി നേതാക്കള്‍, വിവിധ രാജ്യങ്ങളിലെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഐസിസി പ്രസിഡണ്ട് എ.പി.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസിയെ പ്രതിനിധീകരിച്ച് ചാര്‍ജ്ജ് ഡി അഫയേഴ്സ് ആഞ്ജലിന്‍ പ്രേമലത സംസാരിച്ചു.
ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു നന്ദിയും പറഞ്ഞു.
ഐസിസിയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവി സുമ ഗൗഡ പ്രകടനത്തിന്റെ നടപടികള്‍ ഏകോപിപ്പിച്ചു.