ബദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസാരിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ആദരം

ദോഹ. സെപ്തംബര്‍ 9 ന്റെ ഇസ്രായേല്‍ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ബദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസാരിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ആദരം.
രക്തസാക്ഷി ബദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസാരിയെ അദ്ദേഹത്തിന്റെ വീരോചിതമായ നിലപാട്, ത്യാഗം, നിസ്വാര്‍ത്ഥത എന്നിവയെ അടിസ്ഥാനമാക്കി സെക്കന്‍ഡ് ലെഫ്റ്റനന്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയും അദ്ദേഹത്തിന്റെ സുഗന്ധമുള്ള ഓര്‍മ്മകള്‍ അനശ്വരമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, അദ്ദേഹത്തിന് രക്തസാക്ഷി മെഡല്‍, ധീരതാ മെഡല്‍, മിലിട്ടറി ഡ്യൂട്ടി മെഡല്‍, ധീരതാ ബാഡ്ജ് എന്നിവ നല്‍കുകയും ചെയ്തു. മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന്റെ കുടുംബം ആദരവ് ഏറ്റുവാങ്ങി
ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ സാന്നിധ്യത്തിലും രക്ഷാകര്‍തൃത്വത്തിലും, ആഭ്യന്തര സുരക്ഷാ സേനയാണ് ആദരവ് നല്‍കിയത്.