Uncategorized
ആശയം ബുക്സിന്റെ മികച്ച നോവലിനുളള ബഷീര്‍ സ്മാരക പുരസ്‌കാരം ഷീല ടോമി ഏറ്റുവാങ്ങി

അമാനുല്ല വടക്കാങ്ങര
ദോഹ. ആശയം ബുക്സിന്റെ മികച്ച നോവലിനുളള ബഷീര്‍ സ്മാരക പുരസ്‌കാരം ഷീല ടോമി ഏറ്റുവാങ്ങി. ബഷീര്‍ ഓര്‍മദിനത്തോടനുബന്ധിച്ച് തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനാണ് പുരസ്‌കാരം സമ്മാനിച്ചത്.

ആശയം ബുക്‌സ് ഡയരക്ടര്‍ വി.വി.എ.ശുക്കൂര്‍, വി.എ. സലീം, പി.പി. അബ്ദുല്‍ ഖാദര്‍, കെ.ഇ.എന്‍, ഫാദര്‍ പോള്‍ തേലക്കാട്ട്, ഇഖ്ബാല്‍ വലിയവീട്ടില്‍, ഡോ. ആര്‍. യൂസുഫ്, ഒ. രാധിക തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.