ഖത്തറില്‍ വനിത അത്‌ലറ്റിനെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്ത രണ്ട് പെരെ അറസ്റ്റ് ചെയ്തു

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വനിത അത്‌ലറ്റിനെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്ത രണ്ട് പെരെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. രാജ്യത്തിന് കായിക ബഹുമതികള്‍ നേടിയ താരത്തെ അധിക്ഷേപിക്കുന്ന ട്വീറ്റുകള്‍ അംഗീകരിക്കാനാവില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ട്വിറ്റര്‍ അക്കൗണ്ട് ഉടമകളെ കസ്റ്റഡിയിലെടുക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പൊതുതാല്‍പ്പര്യത്തിന് ഹാനികരവും തത്ത്വങ്ങള്‍ക്കും സാമൂഹികതക്കും വിരുദ്ധവും വംശീയ കലഹവും വിദ്വേഷവും ഉണര്‍ത്തുന്നതും സമൂഹ മൂല്യങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാക്കുന്നതുമായ പ്രവര്‍ത്തനങ്ങളാണ് അക്കൗണ്ട് ഉടമകളുടെ നടപടികളെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അപലപിച്ചു.
ക്യുപിപി പ്രസ്താവന പ്രകാരം ട്വീറ്റര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമാണ്.