2023 ജൂണില്‍ ഖത്തറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ ജിസിസി രാജ്യങ്ങള്‍ മുന്നില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: 2023 ജൂണില്‍ ഖത്തറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിന്റെ ശക്തമായ വളര്‍ച്ചയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ ഗണ്യമായ സംഭാവന നല്‍കിയതായി റിപ്പോര്‍ട്ട്.
പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2023 ജൂണില്‍ ജിസിസിയില്‍ നിന്ന് രാജ്യം 118,597 സന്ദര്‍ശകരെ സ്വാഗതം ചെയ്തു, ഈ വര്‍ഷം മെയ് മാസത്തില്‍ 104,432 ഉം സന്ദര്‍ശകര്‍ ജിസിസി രാജ്യങ്ങളില്‍ നിന്നും ഖത്തറിലെത്തി.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ മൊത്തം യാത്രക്കാരുടെ 42 ശതമാനമാണ്.
ജൂണ്‍ മാസത്തിലെ ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചു.
2023 ജൂണില്‍ മൊത്തം എത്തിയവരില്‍, 168,463 സന്ദര്‍ശകര്‍ ഖത്തറിലേക്ക് വിമാനമാര്‍ഗം വന്നു. 1,325 സന്ദര്‍ശകര്‍ കടല്‍ വഴിയും 112,206 പേര്‍ കര അതിര്‍ത്തി വഴിയും രാജ്യത്തേക്ക് പ്രവേശിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു