Uncategorized
നമ്മുടെ അടുക്കളത്തോട്ടം ദോഹ അംഗങ്ങള്‍ക്ക് സൗജന്യമായി വിത്തുകള്‍ വിതരണം ചെയ്തു തുടങ്ങി

ദോഹ. ഖത്തറിലെ ജൈവ കാര്‍ഷിക കൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹ അംഗങ്ങള്‍ക്ക് സൗജന്യമായി വിത്തുകള്‍ വിതരണം ചെയ്തു തുടങ്ങി. കൃഷി ആരോഗ്യത്തിനും ഉന്മേഷത്തിനും എന്ന ആശയത്തോടെ തുടങ്ങിയ ഈ കൂട്ടായ്മ വിജയകരമായി 9 സീസണുകള്‍ പിന്നിട്ടു. വേനല്‍ചൂട് കുറഞ്ഞ് കൃഷിക്കനുയോജ്യമായ കാലാവസ്ഥ വരുന്ന ഈ സമയത്ത് സീസണ്‍ 10 ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
നമ്മുടെ അടുക്കളത്തോട്ടം ദോഹ അംഗം അഷ്റഫ് ചിറക്കല്‍ അടുക്കളത്തോട്ടം സ്ഥാപക അംഗം മീന ഫിലിപ്പിന് വിത്തുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.കേരളത്തില്‍ നിന്നും ഖത്തറില്‍ നിന്നും സ്വരൂപിച്ച നല്ലയിനം വിത്തുകള്‍ എല്ലാ അംഗങ്ങള്‍ക്കും വിതരണം ചെയ്തു തുടങ്ങി .മുന്‍ ഒരുക്കങ്ങള്‍ നടത്തി തയ്യാറായി ഇരിക്കുന്ന അടുക്കളത്തോട്ടം അംഗങ്ങള്‍ ഓഗസ്റ്റ് മാസം അവസാനത്തോടെ പുതിയ പച്ചക്കറികൃഷി തുടങ്ങും