Breaking NewsUncategorized
ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി
ദോഹ : ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി.
രണ്ടാഴ്ചയിലേറെയായി ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാസര്‍കോട് തളങ്കര സ്വദേശി പടിഞ്ഞാര്‍കുന്നില്‍ അസീബ്(34) ആണ് ഇന്ന്(ചൊവ്വാഴ്ച)ഉച്ചയോടെ മരിച്ചത്.
അല്‍ വക്രയില്‍ ഇന്‍ ലാന്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.ഭാര്യയും മക്കളും സന്ദര്‍ശക വിസയില്‍ ഖത്തറില്‍ ഉണ്ട്.അസുഖം മൂര്‍ച്ഛിക്കുകയും ജീവിതത്തിലേക്ക് തിരിച്ചുവരുവനുള്ള സാധ്യത കുറവാണെന്ന വൈദ്യോപദേശം ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഉമ്മയും സഹോദരനും ഭാര്യാ മാതാവും ഉള്‍പെടെ ദോഹയില്‍ എത്തിയിരുന്നു.
മാലിക്,ഹവ്വാബി എന്നിവരാണ് മാതാപിതാക്കള്‍. ഫാത്തിമ ജുമാനയാണ് ഭാര്യ .ഹനിയ ഫാത്തിമ,അബ്ദുല്‍ ഹലീം എന്നിവര്‍ മക്കളാണ്