Breaking NewsUncategorized
വേനലവധി കഴിഞ്ഞ് ഖത്തര്‍ റോഡുകള്‍ സജീവമായി, മാര്‍ക്കറ്റുകളിലും തിരക്കേറി

അമാനുല്ല വടക്കാങ്ങര
ദോഹ. ഏകദേശം രണ്ട് മാസം നീണ്ട വേനലവധി കഴിഞ്ഞ് സ്വദേശികളും വിദേശികളുമൊക്കെ തിരിച്ചെത്തിയതോടെ ഖത്തര്‍ റോഡുകള്‍ സജീവമായി, മാര്‍ക്കറ്റുകളിലും തിരക്കേറിയതായാണ് റിപ്പോര്‍ട്ടുകള്‍.
ആഗസ്ത് 27 ന് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ നിരവധി പേര്‍ തിരിച്ചെത്തിയിരുന്നു. ഇപ്പോഴും നിത്യവും ആയിരക്കണക്കിനാളുകളാണ് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്.
പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്കുകള്‍ പ്രകാരം ഏകദേശം അഞ്ച് ലക്ഷത്തോളം പേരാണ് ഈ വേനലവധിക്ക് യാത്ര ചെയ്തത്.