
2027ലെ ഏഷ്യന്‍ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. 2027ലെ ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തില്‍ സൗദി അറേബ്യ വിജയിച്ചതായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) ബുധനാഴ്ച അറിയിച്ചു.
ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നടന്ന എഎഫ്സി കോണ്‍ഗ്രസിലാണ് പ്രഖ്യാപനം.
ഡിസംബറില്‍ ഇന്ത്യ പിന്മാറിയതിന് ശേഷം സൗദി അറേബ്യ മാത്രമാണ് ലേലത്തില്‍ ഉണ്ടായിരുന്നത്.