Local News

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ദോഹ.കെഎംസിസി ഖത്തര്‍, തൃശൂര്‍ ജില്ല നാട്ടിക മണ്ഡലത്തിലെ ചാഴൂര്‍, താന്യം, അന്തിക്കാട് സംയുക്ത പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2024 ഫെബ്രുവരി 23 ന് തുമാമ അത്ത്‌ലന്‍ ബാഡ്മിന്റണ്‍ അക്കാദമിയില്‍ സംഘടിപ്പിച്ചു.

കെഎംസിസി ഖത്തര്‍ സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റ് ബക്കര്‍ ഹാജി, മറ്റു ജില്ല മണ്ഡല പഞ്ചായത്ത് നേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കെഎംസിസി സംസ്ഥാന അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്എഎം ബഷീര്‍ ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ബാഡ്മിന്റണ്‍ ഖത്തര്‍ അപ്പെക്‌സ്‌ബോഡി യുടെ നിയന്ത്രണത്തില്‍ മൂന്ന് കാറ്റഗറിയിലായി നടന്ന ടൂര്‍ണമെന്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇന്റര്‍നാഷനല്‍ താരങ്ങള്‍ അടക്കം മാറ്റുരച്ചു.

അത്ത്‌ലന്‍ ബാഡ്മിന്റണ്‍ അക്കാദമിയിലെ മുഹമ്മദ് സിദാന്‍ (ഇന്തോനേഷ്യ) വിന്നര്‍ ആയ മെന്‍സ് എ പ്‌ളസ് സിംഗില്‍ കാറ്റഗറിയില്‍ അത്ത്‌ലന്‍ ബാഡ്മിന്റണ്‍ അക്കാദമിയിലെ തന്നെ പൃഥവ് ശ്യാം ഗോപന്‍ (ഇന്ത്യ) ആണ് റണ്ണര്‍ അപ്പ്.

അഹ്‌മര്‍ഹുസൈന്‍ (പാകിസ്ഥാന്‍) & ഹാഷിം (ഇന്ത്യ) ടീം വിന്നറായ മെന്‍സ് ഡബിള്‍സ് കാറ്റഗറിയില്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ക്ലബിലെ ടീം ആയ ജയിന്റോ (ഇന്ത്യ) & ഷക്കീബ് (ബംഗ്ലാദേശ്) റണ്ണര്‍ അപ്പ് ആയി. മെന്‍സ് ഇ ഡബിള്‍സ് കാറ്റഗറിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് റാക്കറ്റ് ഹോക്‌സില്‍ നിന്നുള്ള മുഹമ്മദ് താഹ & സതീഷ് ബാബു ടീം (ഇന്ത്യ) വിന്നറും മുഹമ്മദ് ഷംനാദ് & ഷഹീര്‍ ടീം (ഇന്ത്യ) റണ്ണര്‍ അപ്പും ആയി.

കെഎംസിസി ഖത്തര്‍ സംസ്ഥാന ട്രഷറര്‍ പിഎസ്എം ഹുസൈന്‍ , ഐസിബിഎഫ് മാനേജിങ് കമ്മറ്റി മെമ്പര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കെഎംസിസി ഖത്തര്‍ സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റ് ബക്കര്‍ ഹാജി, അഡൈ്വസറി ബോര്‍ഡ് അംഗം ഹംസക്കുട്ടി, ഖത്തറിലെ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം സെക്രട്ടറിയും സ്‌പോര്‍ട്‌സ് ലേഖകനുമായി ഷാഫി പിസി പാലം, കെഎംസിസി ഖത്തര്‍ സംസ്ഥാന എസ്എസ്പി കണ്‍വീനര്‍ യൂനസ് വാടാനപ്പള്ളി, വളണ്ടിയേഴ്‌സ് വിങ്ങ് ചെയര്‍മാന്‍ മജീദ് കയ്പമംഗലം, വളണ്ടിയര്‍ വിങ്ങ് അംഗം മുഹമ്മദ് തളിക്കുളം, കെഎംസിസി ഖത്തര്‍ തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് നാസര്‍ എന്‍ട്ടി, ജനറല്‍ സെക്രട്ടറി നസീര്‍ അഹമദ്, ജോയിന്റ് സെക്രട്ടറി മുഹസ്സിന്‍ തങ്ങള്‍, ഷാഫി വേങ്ങര (കെഎംസിസി ഖത്തര്‍ മലപ്പുറം ജില്ല), നാട്ടിക മണ്ഡലം പ്രസിഡന്റ് ബദറുദ്ദീന്‍ ചേര്‍പ്പ്, ജനറല്‍ സെക്രട്ടറി നാസര്‍ നാട്ടിക, ട്രഷറര്‍ ഹനീഫ വലിയകത്ത്, വൈസ് പ്രസിഡന്റ് സലീം അന്തിക്കാട്, ജോയിന്റ് സെക്രട്ടറി സഗീര്‍ പഴുവില്‍, ഗുരുവായൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് കളത്തില്‍, ചാഴൂര്‍ സംയുക്ത പഞ്ചായത്ത് പ്രസിഡന്റ് മഹ്ദൂം മൊഹിയുദ്ദീന്‍, ജനറല്‍ സെക്രട്ടറി റഫീക്ക് പഴുവില്‍, ട്രെഷറര്‍ അദീപ് പുതുശ്ശേരി, വൈസ് പ്രസിഡന്റുമാര്‍ ആയ നൗഷാദ് വലിയകത്ത്, ഹാഷിം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹുസൈന്‍ വിളയില്‍, സിദ്ദിഖ് പിഎ കുമ്പിലാവ്, ഹനീജ് പഴുവില്‍, ഹനിഫര്‍, നസീബ് പഴുവില്‍, സജ്ജാദ് കല്ലുംകടവ്, സിയാദ്, അനസ് നൗഷാദ്, ഫാസില്‍ സിദ്ദിഖ്, ആദില്‍ സലാം, ഷാനവാസ്, കെഎംസിസി ഖത്തര്‍ തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് മുഹസ്സിന്‍ തളിക്കുളം, ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ എന്‍ട്ടെക്ക് സേഫ്റ്റിയുടെ പ്രതിനിധികള്‍, മെയിന്‍ സ്‌പോണ്‍സര്‍ ഷാജി കടവില്‍, കോ-സ്‌പോണ്‍സേഴ്‌സ് ആയ യൂസഫ് വൈക്കോച്ചിറ, ഐവിയുഇ മേനേജിംഗ് ഡയറക്ടര്‍ പിഎ മുഹമ്മദ്, ഫോര്‍ച്യൂണ്‍ ട്രേഡിങ്ങിന്റെ മേനേജിംഗ് ഡയറക്ടര്‍ റിയാസ് തുടങ്ങിയവര്‍ പങ്കെടുത്ത സമാപനച്ചടങ്ങില്‍ വിജയികള്‍ക്ക് മെഡലുകളും ട്രോഫികളും ക്യാഷ് അവാര്‍ഡുകളും നല്‍കുകയുണ്ടായി, തുടര്‍ന്ന് പിഎസ്എം ഹുസൈന്‍ സാഹിബ്, ബക്കര്‍ ഹാജി, റഊഫ് കൊണ്ടോട്ടി, ഹംസക്കുട്ടി, നാസര്‍ എന്‍ട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെഎംസിസി ഖത്തര്‍ ചാഴൂര്‍ സംയുക്തപഞ്ചായത്ത് പ്രസിഡന്റ് മഹ്ദൂം മൊഹിയുദ്ദീന്‍ നന്ദി പറയുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!