Breaking NewsUncategorized
2023 ഒക്ടോബറില്‍ ഖത്തറിലെത്തിയത് 40 ലക്ഷത്തിലധികം യാത്രക്കാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ വ്യോമയാന മേഖല വിമാന യാത്രക്കാരുടെ എണ്ണത്തിലും വിമാന ചലനത്തിലും സുപ്രധാന വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ പ്രാഥമിക എയര്‍പോര്‍ട്ട് ഗതാഗത സ്ഥിതിവിവരക്കണക്കുകള്‍ 2023 ഒക്ടോബറില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഗണ്യമായ വര്‍ദ്ധനവ് വെളിപ്പെടുത്തുന്നു. 2022ലെ അതേ മാസത്തെ അപേക്ഷിച്ച് 2023 ഒക്ടോബറില്‍ വിമാനങ്ങളുടെ ചലനം 23.1 ശതമാനം വര്‍ദ്ധിച്ചതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവിച്ചു. മൊത്തം 22,686 വിമാനങ്ങളാണ് ഈ കാലയളവില്‍ സേവനം നടത്തിയത്. 2022 ഒക്ടോബറിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം 27.1 ശതമാനം വര്‍ദ്ധിച്ചു. 2023 ഒക്ടോബറില്‍ ഖത്തറിലെത്തിയത് 40 ലക്ഷത്തിലധികം യാത്രക്കാര്‍. 2022 ഒക്ടോബറില്‍ 30 ലക്ഷത്തിലധികം വിമാന യാത്രക്കാരാണ് ഖത്തറിലെത്തിയിരുന്നത്.