
കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ഇഫ്താര്‍ സംഗമം
അമാനുല്ല വടക്കാങ്ങര
ദോഹ: വിവിധ സന്ദര്‍ഭങ്ങളില്‍ കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗത്തിന്റെ ഇടപെടല്‍ കൊണ്ട് ജീവിതത്തിന്റെ തണലിലേക്ക് കൊണ്ടുവരാന്‍ സാധിച്ച പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി.
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് റമദാന്‍ സന്ദേശം നല്‍കി. കൊലക്കത്തി രാഷ്ട്രീയത്തിന്റെ പൈശാചിക കൊലവിളികള്‍ നടത്താന്‍ പുണ്യമാസം പോലും പരിഗണിക്കാത്ത നരാധമന്മാര്‍ ക്ക് മുന്നില്‍ ,ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ, കലര്‍പ്പില്ലാത്ത മാനവികതയുടെ പുതുതലമുറ രാഷ്ട്രീയത്തെ ഏറ്റവും മാനുഷികവും സര്‍ഗാത്മകവുമായി ആവിഷ്‌കരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
നിഹാസ് എറിയാട്, സന നസീം എന്നിവര്‍ നേതൃത്വം നല്‍കി.