2023 ഡിസംബര്‍ 31-ന് അവസാനിച്ച വര്‍ഷത്തേക്കുള്ള നികുതി റിട്ടേണുകള്‍ ഏപ്രില്‍ 30 നകം സമര്‍പ്പിക്കണം

ദോഹ: ഖത്തറില്‍ 2023 ഡിസംബര്‍ 31-ന് അവസാനിച്ച നികുതി വര്‍ഷത്തേക്കുള്ള നികുതി റിട്ടേണുകള്‍ ഏപ്രില്‍ 30 നകം സമര്‍പ്പിക്കണമെന്ന് ജനറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു. ഇന്നലെ മുതല്‍ തുറന്ന അപേക്ഷാ ജാലകം 2024 ഏപ്രില്‍ 30 വരെ ലഭ്യമാകും.
വാണിജ്യ രജിസ്റ്ററോ വാണിജ്യ ലൈസന്‍സോ ഉള്ള എല്ലാ കമ്പനികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും അവര്‍ യഥാര്‍ത്ഥ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ഈ ആവശ്യകത ബാധകമാണെന്നും ജനറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. ധരീബ ടാക്‌സ് പോര്‍ട്ടല്‍ (www.dhareeba.qa), അല്ലെങ്കില്‍ ധരീബ ആപ്ലിക്കേഷന്‍ വഴി നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാവുന്നതാണ്.