Uncategorized

ഇന്റര്‍ ഫോക്കസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സോക്കര്‍ ഫിയസ്റ്റ 2024 ല്‍ അല്‍ഖോര്‍ യുണൈറ്റഡ് എഫ് സി ജേതാക്കള്‍

ദോഹ: ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്ട്‌സ് ഡേ 2024 നും ഏഷ്യാ കപ്പ് 2023 നും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സംഘടിപ്പിച്ച ‘സോക്കര്‍ ഫിയസ്റ്റ’ ഇന്റര്‍ ഫോക്കസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി ഉത്ഘാടനം നിര്‍വഹിച്ചു. അല്‍ഖോര്‍ എഫ്‌സി യുണൈറ്റഡ്, ദോഹ യുണൈറ്റഡ്, ഡിഫണ്ടേഴ്‌സ് എഫ്‌സി അല്‍ സദ്ദ്, ഹിലാല്‍ എഫ്‌സി, റയ്യാന്‍ ഈഗിള്‍സ്, വക്ര വാരിയേഴ്‌സ്, എംകെ സ്‌ട്രൈകേഴ്‌സ് തുടങ്ങി ഏഴ് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ അല്‍ഖോര്‍ എഫ്‌സി യുണൈറ്റഡ് ജേതാക്കളായി. ടൈബ്രേക്കറില്‍ ഡിഫണ്ടേഴ്‌സ് എഫ് സി അല്‍സദ്ദിനെയാണ് തോല്‍പ്പിച്ചത്. ഈ വര്‍ഷത്തെ ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്ട്‌സ് ഡേയുടെ മുദ്രവാക്യം ആയ ‘ദി ചോയിസ് ഈസ് യുവേഴ്‌സ്, എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ സി ഇ ഒ ഹാരിസ് പി ടി, സി ഒ ഒ അമീര്‍ ഷാജി വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.
ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടന്ന ടൂര്‍ണമെന്റിന് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ സി എഫ് ഒ ഫായിസ് എളയോടന്‍, ഡെപ്യുട്ടി സിഇഒ സഫീറുസ്സലാം, അഡ്മിന്‍ മാനേജര്‍ ഡോ . റസീല്‍, ഇവന്റ് മാനേജര്‍ ആഷിഖ് ബേപ്പൂര്‍, എച്ച് ആര്‍ മാനേജര്‍ മൊയ്ദീന്‍ ഷാ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!