Uncategorized
എം.ജി. എം ഖത്തറിന് പുതിയ സാരഥികള്‍
ദോഹ. ഖത്തറിലെ പ്രമുഖ പ്രവാസി വനിതാ സംഘടനയായ എം.ജി.എം ഖത്തറിന്റെ 2024- 25 കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവില്‍ വന്നു. ഇസ് ലാഹി സെന്റര്‍ മദീന ഖലീഫ ഓഫീസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ജാസ്മിന്‍ നസീറിനെ പ്രസിഡണ്ടായും, ജാസ്മിന്‍ നൗഷാദിനെ ജനറല്‍ സെക്രട്ടറിയായും, സെനിയ നൗഷാദിനെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി തൗഹീദ റഷീദ്, സൈനബ അന്‍വാരിയ്യ, സുമയ്യ റഹീം, ഷര്‍മിന്‍ ഷാഹുല്‍ എന്നിവരും, സെക്രട്ടറിമാരായി ബുഷ്‌റ ഇബ്രാഹിം, ഫാസില കെ, റഹീല ബിന്‍ത് അബൂബക്കര്‍, ആലിയ റഷീദലി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് യോഗത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ വൈസ് പ്രസിഡന്റുമാരായ റഷീദലി വി പി, നസീര്‍ പാനൂര്‍, സെക്രട്ടറി മുജീബ് മദനി എന്നിവര്‍ സന്നിഹിതരായിരുന്നു.