കള്‍ച്ചറള്‍ ഫോറം ഗാന്ധി ക്വിസ്: വിമണ്‍ ഇന്ത്യ, ജേതാക്കള്‍
ദോഹ. കള്‍ച്ചറല്‍ ഫോറം തിരൂര്‍ താനൂര്‍ മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 16 ടീമുകള്‍ പങ്കെടുത്തു. ക്വിസ് മത്സരത്തില്‍ നസീഹ, ഷഹറുബാന്‍ എന്നിവരടങ്ങിയ വിമണ്‍ ഇന്ത്യ ഖത്തര്‍ ഒന്നാം സ്ഥാനം നേടി. സര്‍ഫീന, ഹഫ്സത്ത് എന്നിവരടങ്ങിയ ക്യു-ടീം ഖത്തര്‍
രണ്ടാം സ്ഥാനവും അഡ്വ: നൗഷാദ്, അഡ്വ: മഞ്ജുഷ എന്നിവരടങ്ങിയ എഡ്‌സോ ഖത്തര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇന്നത്തെ ഇന്ത്യക്ക് ഗാന്ധി ദര്‍ശനമാണ് ആവശ്യം എന്ന ആശയത്തിലൂന്നി നടന്ന മത്സരം
ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള ഗാന്ധി സന്ദേശം നല്‍കി. കള്‍ച്ചറല്‍ ഫോറം മലപ്പുറം പ്രസിഡന്റ് അമീന്‍ അന്നാര അധ്യക്ഷത വഹിച്ചു. ക്വിസ് വിജയികള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി അബ്രഹാം ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അലി അജ്മല്‍ കെ ടി, ഷറഫുദ്ധീന്‍ സി എന്നിവര്‍ ക്വിസ് മത്സരം നിയന്ത്രിച്ചു . കള്‍ച്ചറല്‍ ഫോറം മുന്‍ പ്രസിഡന്റ് മുനീഷ് എ സി, സംസ്ഥാന കമ്മിറ്റി അംഗം റഷീദ് അഹമ്മദ്, മലപ്പുറം ജില്ല സെക്രട്ടറി ഇസ്മായില്‍ മൂത്തേടത്ത് എന്നിവര്‍ പങ്കെടുത്തു. അഷ്‌കര്‍ , ഷാക്കിര്‍ കെ കെ, ഉമ്മര്‍ സാദിഖ്, യാസിര്‍ വളവന്നൂര്‍, ഫാറൂഖ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു .
തിരൂര്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹാഫിസ് കിളിയംപറമ്പില്‍ സ്വാഗതവും, താനൂര്‍ മണ്ഡലം ട്രഷറര്‍ ജൈസല്‍ അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു