
Local News
മതാര്‍ ഖദീം സ്ട്രീറ്റില്‍ 24,000 മരങ്ങള്‍ നട്ടുപിടിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം
ദോഹ: മതാര്‍ ഖദീം സ്ട്രീറ്റില്‍ 24,000 മരങ്ങള്‍ നട്ടുപിടിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം . ഇത് ഖത്തറിന്റെ പ്ലാന്റേഷന്‍ കാമ്പയിന്റെ വന്‍ വിജയമാണ് സൂചിപ്പിക്കുന്നത്.
മരങ്ങള്‍ നട്ടുപിടിപ്പിച്ചും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചും രാജ്യത്തുടനീളം ആഘോഷിക്കുന്ന 2024 ലെ വൃക്ഷ വാരത്തോടനുബന്ധിച്ചാണ് ഈ കണക്ക് പുറത്തുവിട്ടത്.
വൃക്ഷ വാരത്തോടനുബന്ധിച്ച് ഫ്രണ്ട്‌സ് ഓഫ് എന്‍വയോണ്‍മെന്റ് സെന്ററുമായി സഹകരിച്ച് 600-ലധികം മരങ്ങള്‍ ഉമ്മു ഹവ്തയില്‍ നട്ടുപിടിപ്പിച്ചു.
ദോഹ, അല്‍ ദായെന്‍, അല്‍ ഷിഹാനിയ, അല്‍ റയാന്‍, അല്‍ വക്ര, അല്‍ ഷമാല്‍, പബ്ലിക് പാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവ പരിസ്ഥിതി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
150 ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടികളില്‍ പങ്കെടുത്തു.