Breaking News
തിരുവനന്തപുരം മണക്കാട് അണ്ണിക്കവിളാക്കം മുഹമ്മദ് ഷിയാസിനുള്ള മയ്യിത്ത് നമസ്‌കാരം ഇന്ന് ഇശാ നമസ്‌കാരാനന്തരം
ദോഹ. ഹൃദയാഘാതം മൂലം ഇന്ന് നിര്യാതനായ ഡിലിജെന്റ് ട്രെഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് പാര്‍ട്ണര്‍ തിരുവനന്തപുരം മണക്കാട് അണ്ണിക്കവിളാക്കം മുഹമ്മദ് ഷിയാസിനുള്ള മയ്യിത്ത് നമസ്‌കാരം ഇന്ന് ഇശാ നമസ്‌കാരാനന്തരം അബുഹമൂര്‍ ഖബര്‍സ്ഥാന്‍ പള്ളിയില്‍ നടക്കും.
തിരുവനന്തപുരം മണക്കാട് വലിയ പള്ളി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഉമ്മായുടെ സഹോദരന്‍ ഷംസുദ്ധീന്‍ സാഹിബിന്റെയും പരേതയായ ഷറഫുന്നിസ യുടെയും മകനായ മുഹമ്മദ് ഷിയാസ് കള്‍ചറല്‍ ഫോറം തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തകനായിരുന്നു.