
Breaking News
ജൂണ്‍ 7 ന് മെട്രോ സേവനം ദീര്‍ഘിപ്പിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ജൂണ്‍ 7 ന്, അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കുന്ന യുഎഇയും ഓസ്ട്രേലിയയും തമ്മിലുള്ള എഎഫ്സി ഏഷ്യന്‍ യോഗ്യതാ മത്സരത്തിനായി ദോഹ മെട്രോ സര്‍വീസ് പുലര്‍ച്ചെ ഒരു മണി വരെ നീട്ടുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
ചൊവ്വാഴ്ച അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സര വിജയികള്‍ ജൂണ്‍ 13-ന് പെറുവിനെ നേരിടും.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, ഡെന്മാര്ക്ക്, ടുണീഷ്യ എന്നിവര്‍ക്കൊപ്പം ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഓസ്ട്രേലിയ, പെറു എന്നീ രാജ്യങ്ങള്‍ മാറ്റുരക്കുന്ന മല്‍സരങ്ങള്‍ കാല്പന്തുകളിയാരാൈധകരെ ആവേശത്തിലാക്കും.