ഹുസൈന് കടന്നമണ്ണയുടെ ‘ഖുര്‍ആന്‍ ഉള്‍സാരം’ ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു
ദോഹ: എഴുത്തുകാരനും വിവര്‍ത്തകനും ബഹുഭാഷാ പണ്ഡിതനുമായ ഹുസൈന് കടന്നമണ്ണ രചിച്ച് ഐ പി എച്ച് പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ ഉള്‍സാരം (അമ്മ ജുസുഅ) വായന ലോകത്തിന് സമര്‍പ്പിച്ചു. ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടന്ന ചടങ്ങില്‍ കുവൈത്ത് എഴുത്തുകാരന് യാസര്‍ അല്‍ ബഹ്രി, പ്രമുഖ ബ്രിട്ടീഷ് ഇസ് ലാമിക് പ്രസാധകന് ഇദ്രീസ് മേയേഴ്സിന് നല്കി പ്രകാശനം ചെയ്തു.
പദവിന്യാസത്തില്‍ ലാളിത്യവും ഭാഷയില്‍ ഹൃദ്യതയും വ്യാഖ്യാനത്തില്‍ സമകാലികതയും പുലര്‍ത്തി, അറബിപദങ്ങളുടെ വിശാല അര്ത്ഥധ്വനികളിലൂന്നി വികസിക്കുന്ന വേറിട്ടൊരു ഖുര്‍ആന്‍ പരിഭാഷയാണ് ഇത്. ഇസ്ലാം ദര്‍ശനത്തിന്റെ സുപ്രധാന വശങ്ങള് വശ്യമനോഹരമായി പ്രകാശിപ്പിക്കുന്ന ഭാഗമാണ് ‘അമ്മ ജുസ്അ് .
ഖത്തറിലെ പ്രശസ്ത എഴുത്തുകാരനായ സാലിഹ് അല്‍ ഗരീബി, സെന്റ്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഖത്തര്‍ വൈസ് പ്രസിഡണ്ട് ഹബീബ്റഹ്മാന്‍ കീഴിശ്ശേരി, ബിലാല്‍ ഹരിപ്പാട്, ബഷീര്‍ അഹ്മദ്, റഷീദ് മമ്പാട്, ഷുക്കൂര്‍ എ എം, ഫര്ഹാന് എന്നിവര്‍ പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.