Local News

ഐ വൈ സി ഖത്തര്‍ ‘ഷൂട്ട് ടു സേവ് ‘ പെനാല്‍റ്റി ഷൂട്ടൗട്ട് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു


ദോഹ. ഐ വൈ സി ഖത്തര്‍ മല്‍ഖ റൂഹി ചികിത്സാ ഫണ്ട് ശേഖരണാര്‍ത്ഥം ‘ഷൂട്ട് ടു സേവ് ‘ എന്ന പേരില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഖത്തറിലെ ഏറ്റവും മികച്ച 32 ടീമുകള്‍ പങ്കെടുത്ത മത്സരം അബൂഹമൂറിലെ കേംബ്രിഡ്ജ് സ്‌കൂളിലെ എന്‍വിബിഎസ് അക്കാദമിയില്‍ വെച്ചാണ് നടന്നത്.

ആസിം വെളിമണ്ണയും, ഐ എസ് സി പ്രസിഡന്റ് ഇപി അബ്ദുറഹ്‌മാനും, ചേര്‍ന്ന് ഉല്‍ഘാടനം ചെയ്ത ടൂര്‍ണമെന്റില്‍ ഇന്‍കാസ് മലപ്പുറം യൂത്ത് വിംഗ് വിജയികള്‍ ആയി. അരോമ ഖത്തര്‍ ആണ് റണ്ണര്‍ അപ്പ്. വിജയികളായ രണ്ട് ടീമും സമ്മാനത്തുക മല്‍ഖ റൂഹി ഫണ്ടിലേക്ക് കൈമാറി മാതൃകയായി.

സമാപന ചടങ്ങില്‍ എന്‍വിബിഎസ് ഡയറക്ടര്‍മാരായ മനോജ് സാഹിബ്ജാന്‍, ബേനസീര്‍ മനോജ്, ഐസിബിഎഫ് പ്രതിനിധികളായ കെവി ബോബന്‍, മുഹമദ് കുഞ്ഞി, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഖത്തര്‍ ചാരിറ്റി പ്രതിനിധി ഷഫീക്ക് അലി എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു.

ഐവൈസി ചെയര്‍ പേഴ്‌സണ്‍ ഷഹാന ഇല്യാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മാഷിക്ക് മുസ്തഫ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ലത്തീഫ് കല്ലായി നന്ദിയും പറഞ്ഞു. ഐസിസി പ്രസിഡന്റ എപി മണികണ്ഠന്‍, സെക്രട്ടറി എബ്രഹാം ജോസഫ്, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി സെക്രട്ടറിമാര്‍ നിഹാദ് അലി, പ്രദീപ് പിള്ള, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, സെക്രട്ടറി ബഷീര്‍ തുവരിക്കല്‍, ഒഐസിസി ഇന്‍കാസ് സെക്രട്ടറി ഷംസുദ്ദീന്‍, ഇന്‍കാസ് സീനിയര്‍ നേതാവ് അഷറഫ് വടകര, യൂത്ത് വിങ് നേതാക്കളായ നദീം മനാര്‍, ദീപക്ക് സിജി തുടങ്ങി ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ഷാഹിദ് വിപി, ഷിഹാബ് നരണിപ്പുഴ, യൂനസ് വാടനപ്പള്ളി, ഹാഷിം ബഷീര്‍, സജീദ് താജുദ്ദീന്‍, ഷനീര്‍ എടശേരി, സഫീര്‍ കരിയാട്, ആരിഫ് പയന്തോങ്കില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രോഗ്രാമില്‍ നിന്നും, അതിന്റെ ഭാഗമായി നടത്തിയ ജേര്‍ണി ടു റൂഹിസ് സ്‌മൈല്‍ എന്ന ക്യാംപയിനില്‍ നിന്നും സമാഹരിച്ച മുഴുവന്‍ തുകയും ഖത്തര്‍ ചാരിറ്റിക്ക് കൈമാറും.

Related Articles

Back to top button
error: Content is protected !!