Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തൃശ്ശൂര്‍ ജില്ലാ സഹൃദ വേദി സ്വാതന്ത്ര്യദിനാഘോഷവും, 2025 മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉത്ഘാടനവും

ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, ഓഗസ്റ്റ് 15 ന് രാവിലെ ടിഎസി ഖത്തറില്‍ വച്ചു പതാക ഉയര്‍ത്തലിന് പുറമെ ടിഎസി ഖത്തര്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. തുടര്‍ന്ന് വൈകുന്നേരം നടന്ന ചടങ്ങില്‍ സ്വാതന്ത്ര്യദിനസന്ദേശം കൈമാറിയത്തിന് ശേഷം കേക്ക് മുറിക്കലും 2025 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉത്ഘാടനവും നടന്നു.

12 വനിതകളടക്കം 30 പേര്‍ പുതിയതായി അംഗത്വം സ്വീകരിച്ചു കൊണ്ട് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആവേശത്തോടെ തുടക്കം കുറിച്ചു. അഡൈ്വസറി ബോര്‍ഡ് അംഗം കെഎംഎസ് ഹമീദ് ഉദ്ഘാടനം ചെയ്ത യോഗത്തിന് ഫസ്റ്റ് വൈസ് പ്രസിഡന്റ് ഷറഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം , ട്രഷറര്‍ മുഹമ്മദ് റാഫി, മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ മിനേഷ്, അഡൈ്വസറി ബോര്‍ഡ് അംഗം നസീര്‍ ,കുടുംബ സുരക്ഷാ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സുഭാഷ്, കാരുണ്യംകമ്മിറ്റി ചെയര്‍മാന്‍ ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു . സെക്രട്ടറി അബ്ദുള്‍ റസാക്ക് സ്വാഗതം പറഞ്ഞ യോഗത്തില്‍ .ജനറല്‍ കോഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ സ്വതന്ത്ര ദിന സന്ദേശം നല്‍കി. സെക്രട്ടറി ആര്‍.കെ.റാഫി നന്ദി പറഞ്ഞു

ഓഗസ്റ്റ് 15 മുതല്‍ ഡിസംബര്‍ 31 വരെ നടക്കുന്ന മെമ്പര്‍ഷിപ്പിന് ക്യാമ്പയിനില്‍ തൃശ്ശൂര്‍ ജില്ലക്കാരായ എല്ലാ ഖത്തര്‍ നിവാസികളെയും തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മെമ്പര്‍ ഷിപ്പ് കമ്മിറ്റി അറിയിച്ചു.

Related Articles

Back to top button