
മുന്‍കൂര്‍ അനുമതിയില്ലാതെ സൗദി ഖത്തര്‍ അതിര്‍ത്തിയിലെത്തുന്ന വാഹനങ്ങള്‍ തിരിച്ചയക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഹയ്യാ കാര്‍ഡോ മാച്ച് ടിക്കറ്റോ ഇല്ലാതെ സ്വന്തം വാഹനങ്ങളില്‍ കരമാര്‍ഗം ഖത്തറിലേക്ക് വരുന്നവര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അബൂ സംറ ബോര്‍ഡര്‍ വഴി സ്വന്തം വാഹനങ്ങളില്‍ വരുന്നതിന്
https://ehteraz.gov.qa/PER/vehicle എന്ന വെബ്സൈറ്റില്‍ അപേക്ഷിച്ച് മുന്‍കൂര്‍ അനുമതി നേടണം.
ഖത്തറിലേക്ക് സ്വന്തം വാഹനങ്ങളില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാരും താമസക്കാരും യാത്രയ്ക്കായി മുന്‍കൂര്‍ പെര്‍മിറ്റ് എടുത്തിരിക്കണമെന്ന് സൗദി അറേബ്യയുടെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അറിയിച്ചതായി അറിയുന്നു. പെര്‍മിറ്റില്ലാതെ സൗദി ഖത്തര്‍ അതിര്‍ത്തിയില്‍ എത്തുന്ന എല്ലാ വാഹനങ്ങളും തിരിച്ചയക്കുമെന്നും അറിയിപ്പില്‍ പറയുന്നു. പെര്‍മിറ്റെടുക്കാതെ എത്തിയ നിരവധിപ്പേര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അറിയിപ്പ്.
ഹയ്യാ കാര്‍ഡോ മാച്ച് ടിക്കറ്റോ ഇല്ലാത്തവര്‍ക്കും ഡിസംബര്‍ 7 മുതല്‍ സ്വന്തം വാഹനങ്ങളില്‍ കരമാര്‍ഗം പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്നും സൗജന്യ പാര്‍ക്കിംഗ് അടക്കം എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും ഖത്തര്‍ നേരത്തെ അറിയിച്ചിരുന്നു