നിരക്ഷര സമൂഹത്തിനു ഭാവന സമ്പന്നമായ വിദ്യാഭ്യാസം നല്‍കിയ പരിഷ്‌കര്‍ത്താവായിരുന്നു സിഎച്ച് – ഓണംപിള്ളി മുഹമ്മദ് ഫൈസി
ദോഹ. നിരക്ഷരരായ സമൂഹത്തിനു ഭാവന സമ്പന്നമായ വിദ്യാഭ്യാസം നല്‍കി, സാമൂഹ്യ നീതി നടപ്പിലാക്കാന്‍ ശ്രമിച്ച പരിഷ്‌കര്‍ത്താവായിരുന്നു സിഎച്ച് മുഹമ്മദ് കോയ എന്ന് ഓണംപിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കെഎംസിസി ഖത്തര്‍ കോഴിക്കൊട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിഎച്ച് അനുസ്മരണത്തില്‍ നവോത്ഥാനം പെയ്തിറങ്ങിയ രാഷ്ട്രീയം എന്ന പ്രമേയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വസമുദായത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്ക് പുറമെ സിഎച്ച് കേരളീയ പൊതു സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ ഇന്നും വിലമതിക്കുന്നതാണെന്നും , കേരള പിറവിക്ക് ശേഷം കൊണ്ട് വന്ന കോഴിക്കോട് , കൊച്ചി സര്‍വ്വകലാശാലകള്‍ അതിനു ഉദാഹരങ്ങള്‍ ആണെന്നും അദ്ദേഹം അനുസ്മരിച്ചു , അദ്ദേഹത്തിന്റെ വേര്‍പാടിന്റെ നാല്‍പത്തി ഒന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ജന ഹൃദയങ്ങളില്‍ ഒന്ന് തൊടാന്‍ ആഗ്രഹിക്കുന്ന നക്ഷത്ര ശോഭയായി ജ്വലിച്ചു നില്‍ക്കുകയാണ് സി എച്ച് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
അനുസ്മരണ പരിപാടി കെഎംസിസി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ അബ്ദുസമദ് ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി സലീം നാലകത്ത് , സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, ഹാഫിസ് സല്‍മാന്‍, ഖിറാഅത്ത് നടത്തി. ഓണംപിള്ളിക്ക് ജില്ലാകമ്മിറ്റിയുടെ ഉപഹാരം വൈസ് പ്രസിഡന്റ് കെ കെ ബഷീര്‍ കൈമാറി. ചടങ്ങില്‍ ജില്ലയിലെ എസ്എസ്പി സീറോ ബാലന്‍സ് ആക്കിയവരില്‍ നിന്നും 2 പേര്‍ക്കുള്ള സമ്മാന നറുക്കെടുപ്പ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസ നിര്‍വഹിച്ചു, അനുസ്മരണ പരിപാടിയുടെ ഭാഗമായി ഗ്രാമിക കലാ വിഭാഗം നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികള്‍ക്ക് ഓണംപിള്ളി മുഹമ്മദ് ഫൈസി സമ്മാനങ്ങള്‍ വിതരണം ചെയ്തു, കെഎംസിസി ജില്ലാ എച്ച് ആര്‍ ആന്‍ഡ് ട്രെയിനിങ് വരുന്ന നവംബറില്‍ നടത്തുന്ന ലൈഫ് ഹോളിസ്റ്റിക്ക് മെന്ററിങ് പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് മഹാരാഷ്ട്ര ജനറല്‍ സെക്രട്ടറി സി എച്ച് അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.
സംസ്ഥാന, ജില്ലാ ഭാരവാഹികളായ അന്‍വര്‍ ബാബു, ബഷീര്‍ ടി ടി കെ, അജ്മല്‍ നബീല്‍, ഫൈസല്‍ കേളോത്ത്, നവാസ് കോട്ടക്കല്‍, സിറാജ് മാതോത്ത് മുജീബ് ദേവര്‍കോവില്‍, ശബീര്‍ മേമുണ്ട, സാലിഹ് ഒ പി, ഫിര്‍ദൗസ് മണിയൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്‌മാന്‍ സ്വാഗതവും ട്രഷറര്‍ അജ്മല്‍ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു.