ഗാന്ധിജയന്തി ആഘോഷിച്ചു
ദോഹ. ഒ ഐ സി സി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിച്ചു. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പത്തി അഞ്ചാമത് ജന്മദിനം ഓ ഐ സി സി ഇന്‍കാസ് നേതാക്കളും പ്രവര്‍ത്തകരും സമുചിതമായി ആഘോഷിച്ചു.
ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് ഗാന്ധി ജന്മദിന സന്ദേശം നല്‍കി.
അക്രമരഹിത അഹിംസയുടെ പാതയിലൂടെയും, സത്യാഗ്രഹ ഉപവാസ സമരങ്ങളിലൂടേയും ഒരു രാജ്യത്തെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മജിയുടെ പാതയിലേക്ക് കാലവും ലോകവും മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു.
സമാധാനത്തിന്റേയും,സത്യത്തിന്റേയും സന്ദേശ വാഹകനായ മഹാത്മജിയെ ലോകമെങ്ങും ഒരു പോലെ ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു.
മഹാത്മ എന്ന നാമത്തില്‍ ലോകത്തില്‍ ഒരേ ഒരു നേതാവ് സത്യത്തിന്റേയും സമാധാനത്തിന്റേയും സന്ദേശ വാഹകനായ ഭാരതത്തിന്റെ ഗാന്ധിജി മാത്രമാണെന്നും അന്‍വര്‍ സാദത്ത് തന്റെ സന്ദേശ പ്രസംഗത്തില്‍ പറഞ്ഞു.
ഗാന്ധിജിയെ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ പ്രസിഡണ്ടായി തിരഞ്ഞെടുത്തതിന്റെ നുറു വര്‍ഷം തികയുന്ന ഈ വേളയില്‍ ജനാധിപത്യ മതേതര മൂല്യങ്ങളെ മുറുകെ പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
1924 ല്‍ ബല്‍ഗാമില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്സ്സ് കമ്മിറ്റിയാണ് ഗാന്ധിജിയെ പ്രസിഡണ്ടായി തെരെഞ്ഞെടുത്തത്.
വൈസ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത്, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, യൂത്ത് വിംഗ് പ്രസിഡണ്ട് നദീം മാനര്‍,സെക്രട്ടറി ഷംസുദ്ധീന്‍ ഇസ്മയില്‍, നേതാക്കളായ നൗഫല്‍ കട്ടുപ്പാറ, ഹാഷിം അപ്‌സര,ഷഹീന്‍ മജീദ് , സഹീര്‍ , അനില്‍ കൊല്ലം, ജൂട്ടസ്സ് പോള്‍, മാഷിക് മുസ്തഫ, സലീം ഇടശ്ശേരി, വസീം അബ്ദുള്‍ റസ്സാക്ക്,സഹീര്‍ കാരിയാട് എന്നിവരും സംസാരിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ജോയിന്റ് ട്രഷറര്‍ നൗഷാദ് ടി കെ നന്ദി പറഞ്ഞു.