ഓവര്‍സീസ് ഇന്ത്യന്‍ അഫയേര്‍സ് സെക്രട്ടറി അരുണ്‍ ചാറ്റര്‍ജി ദോഹയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ദോഹ. ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ ഓവര്‍സീസ് ഇന്ത്യന്‍ അഫയേര്‍സ് സെക്രട്ടറി അരുണ്‍ ചാറ്റര്‍ജി ദോഹയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി – ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ എന്നിവയുടെ ഭാരവാഹികളുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-ഖത്തര്‍ ബന്ധം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.