Uncategorized
ഖത്തര്‍ മലയാളി സമ്മേളനം ഫുഡ്ബാള്‍ ക്വാട്ടര്‍ ഫൈനല്‍ നാളെ ആരംഭിക്കും

ദോഹ: നവംബറില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് ക്വാട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നാളെ ആരംഭിക്കും. ദോഹ യുണിവേഴ്സിറ്റി (പഴയ കോളേജ് ഓഫ് നോര്‍ത്ത് അറ്റ്ലാന്റിക്) ഗ്രൗണ്ടില്‍ നാളെ രാത്രി എട്ടര മുതല്‍ ആരംഭിക്കും.
ക്വട്ടര് ഫൈനല്‍ മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ ഡോം ഖത്തര്‍ മലപ്പുറം ഫ്രൈഡേ സോക്കര്‍ എഫ് സി കണ്ണൂരിനെയും, അഡ്വാന്‍സ് പ്ലസ് ഇടുക്കി ഈഗിള്‍സ് കോട്ടയത്തെയും നേരിടും.
രണ്ടാം റൗണ്ടില്‍ ഒറിക്സ് എഫ് സി കാസര്‍ഗോഡ് എ ജി എഫ് സി കോഴിക്കോടിനെയും സിറ്റി എക്സ്ചേഞ്ച് ടി ജെ എസ് വി തൃശൂര്‍ ക്യു സ്ക്വാഡ് മലപ്പുറത്തേയും നേരിടും എന്ന് സ്പോര്‍ട്സ് വിംഗ് ചെയര്മാന് ആഷിഖ് അഹമ്മദ് അറിയിച്ചു.