Breaking News
‘ലാന്‍ഡ് ഓഫ് ലെജന്‍ഡ്സ്’ തീം പാര്‍ക്കിന് തറക്കല്ലിട്ടു

ദോഹ: ഖത്തറിന്റെ ടൂറിസം ഭൂപടം മാറ്റി വരക്കാന്‍ കാരണമായേക്കാവുന്ന അത്യാധുനിക ടൂറിസം പദ്ധതിയായ ലാന്‍ഡ് ഓഫ് ലെജന്‍ഡ്സ്’ തീം പാര്‍ക്കിന് തറക്കല്ലിട്ടു.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയാണ് സിമൈസ്മയിലെ പുതിയ ടൂറിസം കേന്ദ്രമായ ‘ലാന്‍ഡ് ഓഫ് ലെജന്‍ഡ്’ ന്റെ തറക്കല്ലിട്ടത്.

എഫ്ടിജി ഡവലപ്‌മെന്റുമായി സഹകരിച്ച് ഖത്തരി ഡയര്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയാണ് പദ്ധതി വികസിപ്പിക്കുന്നത്. ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ഹസന്‍ ബിന്‍ അലി അല്‍താനിയും തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തു.