പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ദോഹ. പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ഖത്തറുമായി സഹകരിച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി, രാവിലെ 7 മണി മുതല്‍ തുടങ്ങിയ ക്യാമ്പില്‍ 200 പരം അംഗങ്ങള്‍ വിവിധ വൈദ്യ പരിശോധനകള്‍ നടത്തി.
സംഘടന പ്രസിഡന്റ് സുനില്‍ പെരുമ്പാവൂര്‍ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സലീല്‍ സലാം സ്വാഗതം പറഞ്ഞു. ഐ എസ് സി പ്രസിഡന്റ് ഇപി അബ്ദുള്‍ റഹ്‌മാന്‍ ചടങ്ങ് ഉത്ഘാടനം നിര്‍വഹിച്ചു ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറല്‍ സെക്രട്ടറി കെവി ബോബന്‍ , ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി,ഐസിസി
ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, ഐ എസ് സി സെക്രട്ടറി പ്രദീപ് പിള്ളൈ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷിജു കുര്യാക്കോസ് മറ്റ് എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് എന്നിവര്‍ സന്നിഹിതരായ ചടങ്ങില്‍ ട്രഷറര്‍ സനന്ദ് രാജ് നന്ദി പ്രകാശിപ്പിച്ചു.
പ്രശ്സ്ത കാര്‍ഡിയോളജി വിദഗ്ദന്‍ ഡോക്ടര്‍ പ്രീതം കുമാര്‍ ഫ്രാന്‍സിസ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.