ഐ.സി.ബി.എഫ് ദിനാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു
ദോഹ.ഇന്ത്യന്‍ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ. സി. ബി.എഫ് ഖത്തര്‍), ഐ.സി. ബി. എഫ് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിസ്തുലമായ സേവനം കാഴ്ചവെച്ചവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
വക്രയിലെ ഡല്‍ഹി പബ്‌ളിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥി ആയിരുന്നു. ഖത്തറിലെ പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങളില്‍ ഐ.സി. ബി.എഫ് നടത്തുന്ന സജീവ ഇടപെടലുകളെയും, ഇന്ത്യന്‍ എംബസ്സിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെയും അദ്ദേഹം എടുത്തു പറഞ്ഞു. ഐ.സി. ബി.എഫ് 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷക്കാലമായി, സമൂഹത്തിലെ വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്ന ഐ.സി. ബി.എഫ് കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. അതോടൊപ്പം തന്നെ, ഐ.സി. ബി.എഫിനെ ഇന്നത്തെ നിലയിലേക്കെത്തിക്കുവാന്‍ പ്രയത്‌നിച്ച മുന്‍കാല ഭാരവാഹികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഐ.സി. ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അദ്ധ്യക്ഷത വഹിച്ചു. ഐ.സി. ബി.എഫ് 40-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്, 2024 ല്‍ നടത്തി വരുന്ന 40 പരിപാടികളില്‍ 37-ാമത് പരിപാടിയാണ് ഐ.സി. ബി.എഫ് ദിനാഘോഷം എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഐ.സി. ബി.എഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അകമഴിഞ്ഞ പിന്തുണ നല്‍കുന്ന ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
ഇന്ത്യന്‍ എംബസ്സി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറുമായ ഈഷ് സിംഗാള്‍, ഖത്തര്‍ തൊഴില്‍ മന്ത്രാലയ പ്രതിനിധി ഖാലിദ് അബ്ദുള്‍ റഹ്‌മാന്‍ ഫക്രു, ഐ. സി. ബി.എഫ് ഉപദേശക സമിതി ചെയര്‍മാന്‍ എസ്.എ.എം ബഷീര്‍, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുള്‍ റഹ്‌മാന്‍, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗ്ഗലു, ഹരീഷ് കാഞ്ചാനി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി നന്ദിയും പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തില്‍ നടത്തിവരുന്ന പ്രതിബദ്ധതയാര്‍ന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2023-24 വര്‍ഷത്തെ എം. കാഞ്ചാനി അവാര്‍ഡ്, മുന്‍ ഐ.സി.സി- ഐ.സി. ബി.എഫ് പ്രസിഡന്റ് പി.എന്‍ ബാബുരാജനും, ഏ. ബി. എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ. കെ. മേനോനും സമ്മാനിച്ചു.
മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള കെ.പി. അബ്ദുല്‍ ഹമീദ് സ്മാരക അവാര്‍ഡിന് ജോപ്പച്ചന്‍ തെക്കെക്കൂറ്റും, ബിസിനസ്സ് രംഗത്തെ സാമൂഹ്യ പ്രതിബദ്ധതക്കുള്ള സി.കെ. മേനോന്‍ സ്മാരക അവാര്‍ഡിന് റിയാദാ മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ജംഷീര്‍ ഹംസയും, ഐ. സി. ബി.എഫ് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡിന് അല്‍ മുഫ്ത കോണ്‍ട്രാക്ടിംഗ് ജനറല്‍ മാനേജര്‍ വി.എസ്. മന്നങ്കിയും, പ്രത്യേക അവാര്‍ഡിന് ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിലെ ഖാലിദ് അബ്ദുല്‍ റഹ്‌മാന്‍ ഫക്രുവും അര്‍ഹരായി.
വിവിധ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് മണിഭാരതി, രമേശ് സുരാന, സന്തോഷ് കുമാര്‍ പിള്ളൈ, സുനിത ചതുര്‍വേദി, മേഹുല്‍ പട്ടേല്‍, ജാഫര്‍ തയ്യില്‍, വിശ്വനാഥന്‍ കടമ്പോട്ട്, വാര്‍സില്‍ വിക്ടര്‍ മണ്ഡ, നിവേദിത കേത്കര്‍, ഫൈസല്‍ ഹുദവി, പ്രദീപ് പിള്ളൈ, യെല്ലയ്യ തല്ലപ്പള്ളി, റഷാദ് പള്ളിക്കണ്ടി, നൗഫല്‍ മേനടംവളപ്പില്‍ തുടങ്ങിയവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു.
ഐ.സി. ബി.എഫ് സെക്രട്ടറി ടി.കെ. മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, നീലാംബരി സുശാന്ത്, ശങ്കര്‍ ഗൗഡ്, സമീര്‍ അഹമ്മദ്, കുല്‍വീന്ദര്‍ സിംഗ്, അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, ഉപദേശക സമിതി അംഗങ്ങളായ ജോണ്‍സണ്‍ ആന്റണി, അരുണ്‍ കുമാര്‍, ടി.രാമശെല്‍വം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വിവിധ സംഘടനകള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി. മയക്കുമരുന്ന് കടത്തിന്റെ ചതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ലഘുനാടകം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ഐ.സി.സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, സെക്രട്ടറി എബ്രഹാം ജോസഫ്, അംഗങ്ങളായ നന്ദിനി അബ്ബഗൗണി, സജീവ് സത്യശീലന്‍, സത്യനാരായണ മാലിറെഡ്ഡി, ഐ.എസ്.സി ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്റ് എന്‍.വി. കാദര്‍, ഐ.സി.സി മുന്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, ഐ.ബി.പി.സി മുന്‍ പ്രസിഡന്റ് അസിം അബ്ബാസ്, കൂടാതെ വിവിധ സംഘടനാ ഭാരവാഹികളും കമ്യൂണിറ്റി നേതാക്കളും, അംഗങ്ങളും, വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള തൊഴിലാളികളും പരിപാടികളില്‍ പങ്കെടുത്തു.