Breaking News
ഖത്തറില്‍ ഉയര്‍ന്ന താപനില തുടരുന്നു, മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ അതോരിറ്റി

ദോഹ: രാജ്യത്ത് ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 40-46 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൂര്യപ്രകാശത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന സുഖകരമായ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, ആവശ്യത്തിന് ദ്രാവകങ്ങള്‍ കുടിക്കുക, ഒരു കാരണവശാലും കുട്ടികളെ കാറില്‍ ഒറ്റയ്ക്കാക്കാതിരിക്കുക, തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ തണലില്‍ ഇടവേളകള്‍ എടുക്കുക മുതലായവയാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍.




